വിശ്വാസ സ്വാതന്ത്ര്യത്തില്‍ ഇടപെടുന്നതിന് കോടതികള്‍ക്ക് ഭരണഘടനയുടെ നിയന്ത്രണ രേഖയുണ്ടെന്ന് ജസ്റ്റിസ് കുര്യൻ ജോസഫ്

കേരള ഹൈക്കോടതിയിൽ അടക്കം നിയമനത്തിനായി നൽകിയ പേരുകൾ കേന്ദ്രം മടക്കിയത് കൊളീജിയം ഉടൻ പരിശോധിക്കുമെന്ന് കുര്യൻ ജോസഫ്

Update: 2018-11-30 16:00 GMT
Advertising

വിശ്വാസ സ്വാതന്ത്ര്യത്തില്‍ ഇടപെടുന്നതിന് കോടതികള്‍ക്ക് ഭരണഘടനയുടെ നിയന്ത്രണ രേഖയുണ്ടെന്ന് സുപ്രീം കോടതിയിൽ നിന്ന് വിരമിച്ച ജസ്റ്റിസ് കുര്യൻ ജോസഫ്. മുൻ ചീഫ് ജസ്റ്റിസിനെതിരെ നടത്തിയ വാർത്താ സമ്മേളനത്തിൽ കുറ്റബോധമില്ല. ജുഡീഷ്യൽ നിയമനങ്ങളിലെ സർക്കാർ ഇടപെടൽ ഇപ്പോഴും ശക്തമെന്നും കേരള ഹൈക്കോടതിയിൽ അടക്കം നിയമനത്തിനായി നൽകിയ പേരുകൾ കേന്ദ്രം മടക്കിയത് കൊളീജിയം ഉടൻ പരിശോധിക്കുമെന്ന് കുര്യൻ ജോസഫ് മീഡിയാ വണ്ണിന് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു.

Full ViewFull View
Tags:    

Similar News