തൊഴിലിടങ്ങളിലും വാക്സിനേഷന്‍; ഏപ്രില്‍ 11ന് ആരംഭിക്കാന്‍ കേന്ദ്ര നിര്‍ദ്ദേശം
കുറഞ്ഞത് നൂറുപേരുള്ള ഇടങ്ങളിൽ വാക്‌സിൻ നൽകും.
Update: 2021-04-07 14:42 GMT
രാജ്യത്തെ തൊഴിലിടങ്ങളില്‍ വാക്സിനേഷന്‍ പദ്ധതി ആരംഭിക്കാന്‍ തീരുമാനം. ഈ മാസം 11 മുതല്‍ സ്വകാര്യ സ്ഥാപനങ്ങളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും കോവിഡ് വാക്‌സിൻ ലഭ്യമാക്കാനാണ് നിലവില്‍ തീരുമാനിച്ചിരിക്കുന്നത്.
സംസ്ഥാനങ്ങളോടും, കേന്ദ്ര ഭരണ പ്രദേശങ്ങളോടും ഇതു സംബന്ധിച്ച തയ്യാറെടുപ്പുകൾ നടത്താൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉത്തരവിട്ടു. കുറഞ്ഞത് നൂറുപേരുള്ള ഇടങ്ങളിൽ വാക്‌സിൻ നൽകും. 45 വയസ്സിന് മുകളിലുള്ളവർക്കാണ് വാക്‌സിൻ നൽകുക.
കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ വ്യാപിപ്പിക്കുന്നത്. 45 വയസ്സിന് മുകളിലുള്ളവർക്കാണ് നിലവിൽ വാക്‌സിൻ വിതരണം ചെയ്യുന്നത്. ലോകാരോഗ്യ സംഘടനയുടെ മാർഗനിർദേശപ്രകാരമാണ് നിലവിൽ വാക്‌സിൻ വിതരണം പുരോഗമിക്കുന്നത്.