കോവിഡൊന്നും പ്രശ്നമല്ല; ബംഗാള്‍ തെരഞ്ഞെടുപ്പ് ആവേശത്തില്‍
പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടാണ് ബി.ജെ.പി റാലികളിൽ പങ്കെടുക്കുന്നത്. മറുവശത്ത് മുഖ്യമന്ത്രി മമത ബാനർജി ഒറ്റയാൾ പോരാട്ടം നടത്തുകയാണ്.
നിയമസഭ തെരഞ്ഞെടുപ്പിന്‍റെ അവസാന ഘട്ടമാകുമ്പോഴേക്കും പോരാട്ടം കനക്കുകയാണ് ബംഗാളിൽ. കൂച് ബീഹാർ വെടിവെപ്പിനെതിരെ തൃണമൂൽ കോൺഗ്രസ് ഇന്ന് കരിദിനം ആചരിക്കുകയാണ്.
മര്യാദകേട് കാണിച്ചാൽ ഇനിയും വെടിവെപ്പ് ഉണ്ടാകുമെന്ന ബംഗാൾ ബി.ജെ.പി അധ്യക്ഷൻ ദിലീപ് ഘോഷിന്‍റെ പ്രസ്താവന വൻ പ്രതിഷേധത്തിനിടയാക്കി. മുഖ്യമന്ത്രി മമത ബാനർജി, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവർ മൂന്ന് റാലികളിൽ വീതം പങ്കെടുക്കും.
കോവിഡ് പ്രതിദിന കണക്കുകൾ റെക്കോർഡിലെത്തിയതും സാമൂഹ്യ അകലമൊന്നും പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പിനെ ബാധിക്കുന്നേയില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടാണ് ബി.ജെ.പി റാലികളിൽ പങ്കെടുക്കുന്നത്. മറുവശത്ത് മുഖ്യമന്ത്രി മമത ബാനർജി ഒറ്റയാൾ പോരാട്ടം നടത്തുകയാണ്. കുച്ച് ബിഹാറിൽ കേന്ദ്രസേനയുടെ വെടിയേറ്റ് മരിച്ചവരുടെ വീടുകൾ സന്ദർശിക്കാൻ അനുമതി തെരഞ്ഞെടുപ്പ് കമ്മിഷൻ നിഷേധിച്ചത്തോടെയാണ് ടി.എം.സി ഇന്ന് കരിദിനം ആചരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഭാഗത്ത് നിന്ന് നീതി പ്രതീക്ഷിക്കുന്നില്ലെന്ന് മമത ബാനർജി കുറ്റപ്പെടുത്തി.
അതേസമയം സിതാൽ കുച്ചിയിലേത് പോലെ നിയമം കയ്യിലെടുത്താൽ വെടിയുണ്ടയായിരിക്കും മറുപടിയെന്ന് ബംഗാൾ ബി.ജെ.പി അധ്യക്ഷന്‍റെ പ്രസംഗം വിവാദത്തിലായി. ഘോഷിന്‍റെ പ്രസംഗത്തോടെ ആരാണ് ബംഗാളിലെ ജനങ്ങളെ കൊല്ലുന്നതെന്ന് മനസിലായെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷനെ അറസ്റ്റ് ചെയ്യണമെന്നും തൃണമൂൽ കോൺഗ്രസ് ആവശ്യപ്പെട്ടു. അടുത്ത 17നാണ് അഞ്ചാം ഘട്ട വോട്ടെടുപ്പ്.