കലക്‍ടര്‍ക്ക് പിന്നാലെ ബാലന്‍റെ മുഖത്തടിച്ച് ഡെപ്യൂട്ടി കലക്‍ടറും; നടപടി വിവാദത്തില്‍

മധ്യപ്രദേശിലെ ഷാജാപ്പൂര്‍ ജില്ലയിലെ ഡെപ്യൂട്ടി കലക്ടര്‍ മഞജുഷ വിക്രാന്ത് റായ് കുട്ടിയെ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്

Update: 2021-05-24 10:13 GMT
Editor : ubaid | By : Web Desk
Advertising

ലോക്ക്ഡൗണ്‍ കാലയളവില്‍ ചെരുപ്പ് കട തുറന്നതിന് ഡെപ്യൂട്ടി കലക്ടര്‍ ബാലന്റെ മുഖത്തടിച്ചത് വിവാദത്തില്‍. മധ്യപ്രദേശിലെ ഷാജാപ്പൂര്‍ ജില്ലയിലെ ഡെപ്യൂട്ടി കലക്ടര്‍ മഞജുഷ വിക്രാന്ത് റായ് ആണ് കുട്ടിയെ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. ഡെപ്യൂട്ടി കലക്ടര്‍ക്കെതിരെ നടപടി വേണമെന്നാണ് സമൂഹമാധ്യമങ്ങളില്‍ ആവശ്യമുയര്‍ന്നു.

ഛത്തീസ്ഗഢിലെ സുരാജ്പുര്‍ ജില്ലയില്‍ യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ ജില്ലാ കലക്ടര്‍ മാപ്പുപറഞ്ഞിരുന്നു. ജില്ലാകളക്ടര്‍ രണ്‍ബീര്‍ ശര്‍മ്മയാണ് യുവാവിന്റെ മുഖത്തടിയ്ക്കുകയും ഫോണ്‍ വലിച്ചെറിഞ്ഞ് നശിപ്പിക്കുകയും ചെയ്തത്. ഈ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായതോടെയാണ് ജില്ലാ കലക്ടര്‍ ക്ഷമാപണവുമായെത്തിയത്.


Tags:    

Editor - ubaid

contributor

By - Web Desk

contributor

Similar News