ബംഗാളില്‍ ബി.ജെ.പി എം.എല്‍.എമാര്‍ക്ക് കേന്ദ്രസേനയുടെ സുരക്ഷയൊരുക്കി ആഭ്യന്തരമന്ത്രാലയം

ബം​ഗാളിലെ 77 നിയുക്ത എം.എൽ.എമാർമാർക്കും സായുധസേനയുടെ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്

Update: 2021-05-11 14:07 GMT
Editor : Suhail | By : Web Desk
Advertising

സുരക്ഷാ ഭീണഷിയുണ്ടെന്ന് ചൂണ്ടിക്കാട്ടി ബം​ഗാളിലെ ബി.ജെ.പി എം.എൽ.എമാർക്ക് കേന്ദ്രസേനയുടെ സുരക്ഷ ഏര്‍പ്പെടുത്തി ആഭ്യന്തര മന്ത്രാലയം. ബം​ഗാളിലെ 77 നിയുക്ത എം.എൽ.എമാർമാർക്കും ആയുധധാരികളായ സി.ഐ.എസ്.എഫ്, സി.ആർ.പി.എഫ് സേനയുടെ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ ബംഗാളിലെ ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം നടക്കുന്നുണ്ടെന്ന കേന്ദ്ര സുരക്ഷാ ഏജന്‍സികളുടെയും ഉന്നത ഉദ്യോഗസ്ഥ സംഘത്തിന്റെയും റിപ്പോര്‍ട്ട് പരി​ഗണിച്ച കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് സുരക്ഷക്ക് അനുമതി നല്‍കിയിരിക്കുന്നത്.

ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരം 61 ബി.ജെ.പി എം എല്‍.എമാര്‍ക്ക് എക്‌സ് കാറ്റഗറി സുരക്ഷയായിരിക്കും നല്‍കുക. മറ്റുള്ളവർക്ക് വൈ കാറ്റ​ഗറി സുരക്ഷയാണ് നൽകുന്നത്. പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിക്ക് നേരത്തെ തന്നെ ഇസെഡ് കാറ്റ​ഗറി സുരക്ഷയുണ്ട്.

നിയമസഭാ തെരഞ്ഞെടുപ്പിനെ തുടർന്ന് 294ൽ 77 സീറ്റുകൾ കരസ്ഥമാക്കിയാണ് ബി.ജെ.പി പ്രതിപക്ഷത്ത് എത്തിയത്. മമത ബാനർജിയുടെ നേതൃത്വത്തിലുള്ള ത‍ണമൂൽ കോൺ​ഗ്രസാണ് ബം​ഗാളിലെ ഭരണകക്ഷി.

Tags:    

Editor - Suhail

contributor

By - Web Desk

contributor

Similar News