അംബേദ്ക്കര്‍ പോസ്റ്ററുകള്‍ നശിപ്പിച്ചത് ചോദ്യം ചെയ്ത ഭീം ആര്‍മി പ്രവര്‍ത്തകനെ മര്‍ദിച്ച് കൊലപ്പെടുത്തി

കേസില്‍ പൊലീസ് അലംഭാവം കാണിക്കുന്നതായി ആരോപിച്ച് പ്രതിഷേധവുമായി ഭീം ആര്‍മി

Update: 2021-06-10 10:12 GMT
Editor : Suhail | By : Web Desk
Advertising

അംബേദ്ക്കര്‍ പോസ്റ്ററുകള്‍ കീറിയത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് മര്‍ദനത്തിനരയായ ദലിത് യുവാവ് മരിച്ചു. രാജസ്ഥാനിലെ ഹനുമാന്‍ഗഡില്‍ നിന്നുള്ള ഭീം ആര്‍മി പ്രവര്‍ത്തകനെയാണ് സംഘം മര്‍ദിച്ച് കൊലപ്പെടുത്തിയതെന്ന് 'ദ ഇന്ത്യന്‍ എക്‌സ്പ്രസ്' റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ രണ്ട് പേwebര്‍ പിടിയിലായിട്ടുണ്ട്.

വീടിന് പുറത്ത് പതിച്ച അംബേദ്ക്കര്‍ പോസ്റ്ററുകള്‍ നശിപ്പിച്ചത് ചോദ്യം ചെയ്ത വിനോദ് ബാംനിയ എന്ന 21 കാരനെയാണ് നാലു പേരടങ്ങുന്ന സംഘം മര്‍ദിച്ചത്. ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിനോദ് രണ്ട് ദിവസങ്ങള്‍ക്ക് ശേഷം മരിക്കുകയായിരുന്നു. ജൂണ്‍ അഞ്ചിനായിരുന്നു സംഭവം.

ഹനുമാന്‍ഗറിലെ തന്റെ വീടിന് പുറത്ത് വിനോദ് അംബേദ്ക്കര്‍ പോസ്റ്ററുകള്‍ പതിപ്പിച്ചിരുന്നു. ഇത് നശിപ്പിച്ചത് ചോദ്യം ചെയ്തത് അക്രമത്തിലേക്ക് വഴിമാറുകയായിരുന്നു. സംഭവത്തില്‍ നേരത്തെ പഞ്ചായത്തിന്റെ നിര്‍ദേശ പ്രകാരം അക്രമികളുടെ കുടുംബം മാപ്പ് പറഞ്ഞെങ്കിലും, പോസ്റ്റര്‍ കീറിയവര്‍ വീണ്ടും പ്രശ്ത്തിന് മുതിരുകയും അക്രമിക്കുകയുമായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

വിനോദിന്റെ അംബേദ്ക്കറൈറ്റ് പ്രവര്‍ത്തനങ്ങള്‍ക്കെതിരെ അക്രമികള്‍ ഭീഷണി മുഴക്കിയതായും, അക്രമത്തിനിടെ ജാതി അധിക്ഷേപം നടത്തിയതായും പൊലീസ് എഫ്.ഐ.ആറില്‍ പറയുന്നു. കേസില്‍ പൊലീസ് അലംഭാവം കാണിക്കുന്നതായി ആരോപിച്ച് ഭീം ആര്‍മി പ്രതിഷേധിച്ചു.

Tags:    

Editor - Suhail

contributor

By - Web Desk

contributor

Similar News