വാക്സിൻ സൗജന്യമായി നൽകാൻ കർണാടക കോൺഗ്രസ്സ്; 100 കോടി രൂപക്ക് വാക്സിൻ വാങ്ങും

100 കോടി രൂപക്ക് കോവിഡ് വാക്‌സിന്‍ വാങ്ങി സൗജന്യമായി വിതരണം ചെയ്യാന്‍ ഒരുങ്ങി കര്‍ണാടക കോണ്‍ഗ്രസ്.

Update: 2021-05-15 03:57 GMT
Advertising

100 കോടി രൂപക്ക് കോവിഡ് വാക്‌സിന്‍ വാങ്ങി സൗജന്യമായി വിതരണം ചെയ്യാന്‍ ഒരുങ്ങി കര്‍ണാടക കോണ്‍ഗ്രസ്. ഇതിനായി 10 കോടി രൂപ പാര്‍ട്ടി ഫണ്ടില്‍ നിന്നും 90 കോടി രൂപ എം.എല്‍.എ, എം.എല്‍.എസി ഫണ്ടില്‍ നിന്നും ലഭ്യമാക്കാനാണ് ആലോചന. കര്‍ണാടക പിസിസി അധ്യക്ഷന്‍ ഡികെ ശിവകുമാര്‍, പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ എന്നിവരാണ് ഇക്കാര്യം അറിയിച്ചത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ അനുമതി നല്‍കുമെന്നാണ് പ്രതീക്ഷയെന്നും ഡി.കെ ശിവകുമാര്‍ പറഞ്ഞു.

വാക്സിന്‍ ലഭ്യതക്കുറവ് കാരണം 18നും 40നും വയസ്സിനിടയിലുള്ളവരുടെ വാക്സിനേഷന്‍ കർണാടക സര്‍ക്കാര്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. 'വാക്‌സിന്‍ ലഭ്യമാക്കുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പൂര്‍ണമായി പരാജയപ്പെട്ട സാഹചര്യത്തിലാണ് കോണ്‍ഗ്രസ് പണം മുടക്കി വാക്‌സിന്‍ വാങ്ങുന്നത്. പ്രധാനമന്ത്രി മോദിയും മുഖ്യമന്ത്രി യെദിയൂരപ്പയും കോവിഡ് പ്രതിരോധത്തില്‍ ഒരുപോലെ പരാജയമാണ്. ആഗോള ടെന്‍ഡര്‍ വിളിച്ച് വാക്‌സിന്‍ വാങ്ങുന്നതില്‍ അഴിമതി നടത്താനാണ് സംസ്ഥാന സര്‍ക്കാരിന്റെ നീക്കം. ഇത് നോക്കി നില്‍ക്കാൻ കോൺഗ്രസിനാകില്ല'- കര്‍ണാടക പിസിസി അധ്യക്ഷന്‍ ഡികെ ശിവകുമാര്‍, പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ എന്നിവര്‍ പറഞ്ഞു.

എന്നാൽ, ഒരു രാഷ്ട്രീയപാര്‍ട്ടിക്ക് വാക്‌സിന്‍ വാങ്ങി ജനങ്ങള്‍ക്ക് സൗജന്യമായി നല്‍കാനാകുമോ എന്നതിന്റെ നിയമസാധുത സംബന്ധിച്ചുള്ള കാര്യത്തില്‍ വ്യക്തതയില്ല.

Tags:    

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News