വാക്സിനേഷന്‍: രണ്ടാം ഡോസ് എടുക്കുന്നവര്‍ക്ക് മുന്‍ഗണന നല്‍കാന്‍ കേന്ദ്ര നിര്‍ദേശം
കേന്ദ്രത്തില്‍ നിന്നു ലഭിക്കുന്ന വാക്‌സിനില്‍ എഴുപത് ശതമാനവും രണ്ടാം ഡോസുകാര്‍ക്കായി മാറ്റിവെക്കണം.
കോവിഡ് വാക്‌സിന്‍ വിതരണത്തില്‍ രണ്ടാം ഡോസ് എടുക്കാനുള്ളവര്‍ക്കു മുന്‍ഗണന നല്‍കാന്‍ സംസ്ഥാനങ്ങള്‍ക്കു കേന്ദ്ര നിര്‍ദേശം. എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും രണ്ടാം ഡോസുകൾ സമയബന്ധിതമായി പൂർത്തിയാക്കണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. രണ്ടാം ഡോസ് ലഭിച്ചിട്ടില്ലാത്തവർക്ക്, 18 - 44 പ്രായക്കാരുടെ കുത്തിവെപ്പ് തുടങ്ങും മുൻപ് നൽകണമെന്നും കേന്ദ്രം നിർദേശം നൽകി.
കേന്ദ്രത്തില്‍ നിന്നു ലഭിക്കുന്ന വാക്‌സിനില്‍ എഴുപതു ശതമാനവും രണ്ടാം ഡോസുകാര്‍ക്കായി മാറ്റിവെക്കണം. വാക്‌സിന്‍ പാഴാക്കുന്നതു പരമാവധി കുറയ്ക്കാനും സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ദേശീയ ശരാശരിയേക്കാള്‍ കൂടുതല്‍ വാക്‌സിന്‍ പാഴാക്കുന്നവര്‍ ലഭിക്കുന്ന ഡോസില്‍ അത് കണ്ടെത്തേണ്ടി വരും.
വാക്സിന് ക്ഷാമം നേരിട്ടതിനെ തുടർന്ന് പല സംസ്ഥാനങ്ങളും മൂന്നാം ഘട്ട വാകസിനേഷൻ വൈക്കിപ്പിച്ചിരുന്നു. രണ്ടാം ഡോസുകാര്‍ക്ക് കൃത്യസമയത്ത് വാക്‌സിന്‍ കൊടുക്കുക എന്നതു പ്രധാനമാണെന്ന്, സംസ്ഥാന ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയില്‍ ആരോഗ്യമന്ത്രലയം വ്യക്തമാക്കി. അതിനായി കുത്തിവെപ്പ് എടുക്കുന്നതിൽ 70 30 അനുപാതം പാലിക്കാം. രണ്ടാം ഡോസ് എടുക്കുന്നവർക്ക് എഴുപതു ശതമാനം എന്നത് നൂറു ശതമാനം വരെയാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ടെന്നും കേന്ദ്രം അറിയിച്ചു.
ഓരോ സംസ്ഥാനത്തിനും അടുത്ത രണ്ടാഴ്ചത്തേക്കുള്ള വാക്‌സിന്‍ വിവരങ്ങള്‍ മുന്‍കൂട്ടി നല്‍കും. ഇതനുസരിച്ച് സംസ്ഥാനങ്ങള്‍ക്കു ബുക്കിങ് നടത്താനാവും. മെയ് 15 മുതല്‍ 31 വരെയുള്ള വാക്‌സിന്‍ വിതരണ വിവരങ്ങള്‍ 14ന് നല്‍കുമെന്ന് കേന്ദ്രം അറിയിച്ചു.