ഭീമാ കൊറേഗാവ് കേസ്: ഗൗതം നവ്‌ലാഖയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി
Update: 2021-05-12 12:14 GMT
ഭീമാ കൊറേഗാവ്- എൽഗർ പരിഷദ് കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന സാമൂഹിക പ്രവർത്തകൻ ഗൗതം നവ്‌ലാഖയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. തന്റെ ജാമ്യാപേക്ഷ തള്ളിയ ബോംബെ ഹൈക്കോടതി വിധി ചോദ്യം ചെയ്ത ഗൗതം നവ്‌ലാഖ സമർപ്പിച്ച ഹരജിയാണ് ജസ്റ്റിസുമാരായ യു.യു ലളിതും കെ.എം ജോസെഫും അടങ്ങുന്ന ബെഞ്ച് തള്ളിയത്. മാർച്ച് 26 നു വാദം കേൾക്കൽ പൂർത്തിയാക്കിയ കോടതി വിധി പറയാൻ മാറ്റിയിരുന്നു.
കുറ്റപത്രം കൃത്യ സമയത്ത് സമർപ്പിക്കാത്തത് ചൂണ്ടിക്കാട്ടിയാണ് നവ്‌ലാഖ സുപ്രീംകോടതിയെ സമീപിച്ചത്. ഇതിൽ എൻ.ഐ.എയോടു കോടതി മറുപടി ആരാഞ്ഞിരുന്നു. കഴിഞ്ഞ വർഷം ഏപ്രിൽ 14 നാണു നവ്‌ലാഖ എൻ.ഐ.എക്കു മുൻപാകെ കീഴടങ്ങിയത്.