കോവിഡ് വാക്സിന്‍ പാഴാക്കുന്നതില്‍ തമിഴ്നാട് മുന്നില്‍; സ്റ്റോക്ക് കൂടുതല്‍ യു.പിയില്‍ 

കേന്ദ്രഭരണ പ്രദേശങ്ങളില്‍ ഏറ്റവും കൂടുതല്‍ വാക്സിന്‍ പാഴാക്കുന്നത് ലക്ഷദ്വീപ്.

Update: 2021-04-30 03:49 GMT
Advertising

രാജ്യത്ത് കോവിഡ് വാക്സിൻ ഏറ്റവും കൂടുതൽ പാഴാക്കുന്ന സംസ്ഥാനം തമിഴ്നാടാണെന്ന് റിപ്പോര്‍ട്ട്. 8.8 ശതമാനം വാക്സിനാണ് തമിഴ്നാട് പാഴാക്കുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍ പുറത്തുവിടുന്ന കണക്കുകള്‍ വ്യക്തമാക്കുന്നു. കേന്ദ്രഭരണ പ്രദേശങ്ങളില്‍ ലക്ഷദ്വീപിലാണ് വാക്സിന്‍ പാഴാക്കൽ നിരക്ക് കൂടുതല്‍. 9.76 ശതമാനം വാക്സിന്‍ ലക്ഷദ്വീപ് പാഴാക്കുന്നുണ്ടെന്നാണ് വിവരം. 

അതേസമയം, ഏറ്റവും കൂടുതല്‍ വാക്സിന്‍ സ്റ്റോക്കുള്ളത് ഉത്തര്‍പ്രദേശിലാണ്. 11,80,659 വാക്സിൻ ഡോസുകൾ ഇനിയും ഉത്തർപ്രദേശിന്‍റെ കൈവശമുണ്ട്. 3.54 ശതമാനമാണ് ഉത്തർപ്രദേശിലെ വാക്സിൻ പാഴാക്കൽ നിരക്ക്. 1.06 കോടി ഡോസ് വാക്സിനാണ് കേന്ദ്രസർക്കാറിന്‍റെ കൈവശമുള്ളത്. 20,48,890 വാക്സിൻ ഡോസുകള്‍ കൂടി വൈകാതെ എത്തുമെന്നാണ് ആരോഗ്യമന്ത്രാലയം അറിയിക്കുന്നത്. 

രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം കുതിച്ചുയരുമ്പോള്‍ വാക്സിന്‍ ക്ഷാമത്തിന് ഇനിയും പരിഹാരമായിട്ടില്ല. വാക്സിന്‍ ലഭ്യതക്കുറവു കാരണം മുംബൈയിൽ വാക്സിനേഷൻ പ്രവർത്തനങ്ങൾ മൂന്നു ദിവസത്തേക്ക് നിർത്തിവെച്ചിരിക്കുകയാണ്. 18ന്‌ മേലെ പ്രായമുള്ളവര്‍ക്കുള്ള വാക്‌സിനേഷനും വൈകിയേ തുടങ്ങൂ. പല സംസ്ഥാനങ്ങൾക്കും ആവശ്യത്തിനുള്ള വാക്സിൻ ലഭ്യമായിട്ടില്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. 

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News