ഛത്തീസ്​ഗഢിൽ ആദിവസി പ്രതിഷേധക്കാരെ വെടിവെച്ച് കൊന്ന് പൊലീസ്: വീഡിയോ

എന്നാല്‍ സംഭവം നിഷേധിച്ച പൊലീസ് മാവോയിസ്റ്റുകള്‍ക്ക് നേരെയാണ് വെടിവെച്ചതെന്ന് പറഞ്ഞു.

Update: 2021-05-18 05:58 GMT
Editor : Suhail | By : Web Desk
Advertising

ഛത്തീസ്ഗഢില്‍ പ്രതിഷേധക്കാരായ ആദിവാസികള്‍ക്കിടയിലേക്ക് നടത്തിയ പൊലീസ് വെടിവെപ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. പൊലീസ് വെടിവെപ്പിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകന്‍ അശുതോശ് ഭരദ്വാജ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. വെടിവെപ്പില്‍ 16 പേര്‍ക്ക് പരിക്കേറ്റു. എന്നാല്‍ സംഭവം നിഷേധിച്ച പൊലീസ് മാവോയിസ്റ്റുകള്‍ക്ക് നേരെയാണ് വെടിവെച്ചതെന്ന് പറഞ്ഞു.

ബസ്തറിലെ വനത്തിനുള്ളില്‍ പൊലീസ് ക്യാമ്പ് സ്ഥാപിക്കുന്നതിനെതിരെയായിരുന്നു സംഘം പ്രതിഷേധിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രതിഷേധത്തിനിടെ പ്രകോപനമില്ലാതെ പൊലീസ് വെടിയുതിര്‍ക്കുന്നതാണ് ദൃശ്യത്തിലുള്ളത്. പ്രതിഷേധക്കാര്‍ക്കിടയില്‍ മാവോയിസ്റ്റകളുണ്ടായിരുന്നു എന്ന പൊലീസ് വാദം പ്രദേശവാസികള്‍ നിഷേധിച്ചതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.


മാവോയിസ്റ്റുകളാണ് പ്രതിഷേധത്തിന് പ്രേരണ നല്‍കിയതെന്ന് പൊലീസിനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. വെടിവെപ്പില്‍ സിവിലിയന്‍സ് കൊല്ലപ്പെട്ടതായി അറിയില്ല. പൊലീസിനെതിരെ അക്രമമുണ്ടായപ്പോള്‍ തിരിച്ച് വെടിവെക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.

Tags:    

Editor - Suhail

contributor

By - Web Desk

contributor

Similar News