ദുര്‍ഗാഷ്ടമി ആഘോഷം: മമതക്ക് ഹൈക്കോടതിയുടെ വിമര്‍ശം
മുഹറം ദിനത്തില്‍ ദുര്‍ഗാഷ്ടമി ആഘോഷങ്ങള്‍ നടത്തരുതെന്ന് നിര്‍ദേശിച്ച പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് കൊല്‍ക്കത്ത ഹൈക്കോടതിയുടെ വിമര്‍ശം. ക്രമസമാധാനം തകരുമെന്ന കാരണത്താല്‍..
മുഹറം ദിനത്തില്‍ ദുര്‍ഗാഷ്ടമി ആഘോഷങ്ങള്‍ നടത്തരുതെന്ന് നിര്‍ദേശിച്ച പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് കൊല്‍ക്കത്ത ഹൈക്കോടതിയുടെ വിമര്‍ശം. ക്രമസമാധാനം തകരുമെന്ന കാരണത്താല്‍ മതാചാരങ്ങള്‍ പാലിക്കാനുളള വ്യക്തിയുടെ അവകാശത്തെ ഇല്ലാതാക്കരുടെന്ന് കോടതി വ്യക്തമാക്കി. സര്‍ക്കാരിന് ഒരുതരത്തിലുളള നിയന്ത്രണം ഏര്‍പ്പെടുത്താനാവില്ലെന്നും കോടതി പറഞ്ഞു.
ഒക്ടോബര്‍ ഒന്നിന് വൈകീട്ട് ആറുവരെ വിഗ്രഹ നിമജ്ജന ഘോഷയാത്രയോ നിരത്തിലെ മറ്റ് ആഘോഷങ്ങളോ പാടില്ലെന്നാണ് മുഖ്യമന്ത്രി മമതാ ബനര്‍ജി അറിയിച്ചത്. ഒക്ടോബര്‍ 2, 3തിയതികളില്‍ ചടങ്ങുകള്‍ നടത്താന്‍ നിര്‍ദേശിക്കുകയും ചെയ്തു.
ഹിന്ദു മുസ്ലിം വര്‍ഗീയ സംഘര്‍ഷം ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നും അതിനാലാണ് ഇതൊഴിവാക്കാന്‍ ആവശ്യപ്പെട്ടതെന്നുമാണ് മമതയുടെ നിലപാട്. ഇതിനെതിരെയാണ് കല്‍ക്കട്ട ഹൈക്കോടതി രംഗത്തെത്തിയത്. ക്രമസമാധാനം തകരുമെന്ന കാരണത്താല്‍ മതാചാരങ്ങള്‍ പാലിക്കാനുള്ള വ്യക്തിയുടെ അവകാശത്തെ ഇല്ലാതാക്കരുതെന്നും ഹൈക്കോടതി വ്യക്തമാക്കി. ഹിന്ദുവും മുസല്‍മാനും സൗഹൃദത്തോടെ ജീവിക്കട്ടെ, അവര്‍ക്കിടയില്‍ അതിര് വയ്ക്കരുതെന്നും ആക്ടിങ് ചീഫ് ജസ്റ്റിസ് രാകേഷ് തിവാരി പറഞ്ഞു. ഓരോരുത്തരും ജീവിക്കുന്ന സമൂഹത്തിന്റെ ആചാരങ്ങള്‍ അനുഷ്ടിക്കാന്‍ ഓരോ വ്യക്തിക്കും അവകാശമുണ്ട്. അതിന് മുകളില്‍ സര്‍ക്കാരിന് ഒരു തരത്തിലുള്ള നിയന്ത്രണം ഏര്‍പ്പെടുത്താനും പറ്റില്ലെന്ന് ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി. അടുത്തമാസം ഒന്നിനാണ് മുഹറം ആഘോഷിക്കുന്നത്. സെപ്തംബര്‍ മുപ്പത് രാത്രി മുഹറവുമായി ബന്ധപ്പെട്ട പ്രാര്‍ഥനകളും ചടങ്ങുകളും തുടങ്ങും.